SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, മേയ് 15, ശനിയാഴ്‌ച

ഒരു കുറിപ്പ്

യുക്തി രഹിതമായ ഒരു കാറ്റിനു
ഇത്രയും കാലം
വളംവച്ചു കൊടുത്തത് നമ്മള്‍ തന്നെ ...
അതുകൊണ്ടാണ്
വിശുദ്ധവും പാവനവുമായ
പൂവുകളുടെ സാന്നിധ്യത്തില്‍ ഇടറിപ്പോയത് ..
മലര്‍ക്കെ തുറക്കാന്‍ ആഗ്രഹിച്ചിട്ടും
പാത്രത്തെ മൂടിവച്ചുകൊണ്ടിരുന്നത്..
ലകഷ്യ ബോധങ്ങളെ പുകച്ചുരുളുകള്‍ മൂടുമ്പോള്‍
തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട് ഏറ്റവും വലിയ അലസതക്ക്‌
കീഴടങ്ങിയത് ...
ഭ്രമാത്മകതയുടെ ലോകത്തെ ക്ഷണിച്ചു വരുത്തിയത്..
ഏറ്റവും അവസാനമാണ്
ഇടനാഴിയിലെ ആക്രമിക്കപ്പെട്ട വെള്ളപിറാവിനെ
ഓര്‍മ്മിച്ചത് പോലും ..


2 അഭിപ്രായങ്ങൾ:

  1. ബ്ലോഗ്‌ തുടങ്ങി അല്ലെ...
    എല്ലാവിധ ആശംസകളും.........
    ജാലകത്തില്‍ രജിസ്റ്റര്‍ ചെയതില്ലേ....?
    ചെയ്യുന്നത് വളരെ നല്ലതാണ്...
    ജാലകത്തില്‍ ഈ ബ്ലോഗ്‌ കണ്ടില്ലല്ലോ.......

    മറുപടിഇല്ലാതാക്കൂ
  2. ജയദേവേട്ടാ,
    ജാലകം എന്ന അഗ്ഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യണം..
    ജാലകത്തിന്റെ ലിങ്ക് ഇതാ..
    http://www.cyberjalakam.com/aggr/

    ഇത് എങ്ങനെ തുടങ്ങാം എന്ന് തുടങി എല്ലാ സഹായങ്ങളും ഈ ബ്ലോഗില്‍ ഉണ്ട്..
    ലിങ്ക് ഇതാ
    http://bloghelpline.cyberjalakam.com/2008/05/1.html

    ആദ്യം രണ്ടാമത്തെ ലിങ്ക് ക്ലിക്ക് ചെയ്തു നന്നായി വായിക്കുക..
    എന്നിട്ട് ചെയ്യാം..പിന്നെ രജിസ്ടര്‍ ചെയ്താലും ഇനി ഒരു പുതിയ പോസ്റ്റ്‌ ഇട്ടാലേ ജാലകം കാണിക്കൂ എന്ന് തോന്നുന്നു...

    മറുപടിഇല്ലാതാക്കൂ