SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, ജൂൺ 6, ഞായറാഴ്‌ച

വിദ്യാലയം

പത്തു മണിയാകുമ്പോഴേക്കും
ക്ലാസ്സുമുറിയില്‍ നാല്‍പ്പതു പേര്‍ തിങ്ങി നിറയും
മഴ നനഞ്ഞും ചെളി പുരണ്ടും
നനഞ്ഞ പുസ്തകങ്ങള്‍ പേറിയും
ഓരോരുത്തരായി
അവരവര്‍ക്കില്ലാത്ത ബെഞ്ചില്‍ ഇരുന്നെന്നക്കും
അധ്യാപകര്‍ വന്നാല്‍ ഹാജര്‍ വിളി
ഹോംവര്‍ക്ക് ചോദീര്
അടി
കരച്ചില്‍ പിഴിച്ചില്‍
ഇതേഴു നേരം ആവര്‍ത്തിക്കും
നാല് മണിക്ക് ആഹ്ലാദത്തിന്‍റെ ലോകം വരും
അതിലേക്കു പടിയിറങ്ങും
**********************
പഠിച്ച സ്കൂളിന്‍റെ മുന്നിലൂടെ നടക്കുമ്പോള്‍
തെക്കേ മുറ്റത്തെ വടവൃക്ഷ ത്തിന്‍റെ
ഒരുണക്കില മുന്നില്‍ വീണു
തണല്‍ മരത്തിന്‍റെ ഇലകളില്ലാത്ത മുഖമൊന്നു കണ്ടു
പണ്ടത്തെ പൊടിമൈതാനം മലര്‍ന്നു കിടക്കുന്നു
അവിടെ പോയി ഒന്നാം ക്ലാസ്സില്‍ പഠിച്ചു
കുട്ടിയും കോലും കളിച്ചു .

2 അഭിപ്രായങ്ങൾ:

  1. ആ കാലത്തെപ്പറ്റി ഓക്കാനെന്തു സുഖം.
    കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  2. ജയദേവന്‍...ഒന്ന് ബന്ധപ്പെടാന്‍ കുറെ ശ്രമിച്ചിരുന്നു.
    കഴിഞ്ഞില്ല.
    ഇപ്പോള്‍ ശാന്ത കാവുമ്പായി ഒരു നിമിത്തമായി.
    ആഗസ്റ്റ്‌ പതിനാലിന് കാണാന്‍ കഴിയും എന്ന് കരുതുന്നു.
    പുതിയ ബ്ലോഗുകള്‍ ഒന്ന് ശ്രദ്ധയില്‍ പെട്ടാലല്ലേ വരാനും വായിക്കാനും അഭിപ്രായം പറയാനും കഴിയു...
    ....സ്കൂള്‍ എന്നും ഓര്‍മ്മകളുടെ ചെപ്പാണ്.അത് തുറക്കാതെ ആര്‍ക്കാണ് ജീവിക്കാന്‍ കഴിയുക.
    .എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ