SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കാലാന്തരം

ആത്മബോധത്തിന്‍റെ പൊരുള്‍
അതേപടിയറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇരുണ്ട മുറിക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുംപോള്‍
ഒരുതുള്ളി കണ്ണുനീരായി അതൊഴുകും.
പച്ചയുടെ പൂക്കളുടെ നിറവില്‍ ആത്മഹര്‍ഷമായി അത് മിന്നിമറയും.

പിന്നീടാണ് ശബ്ദങ്ങളും വെളിച്ചങ്ങളും തെളിവാര്‍ന്ന് മികവാര്‍ന്ന്
ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ വന്നത്.
അങ്ങനെയല്ല അങ്ങനെയല്ല എന്ന് അത് നിത്യബോധത്തെ ധരിപ്പിച്ചു.
ഇലയായ് പൊഴിയേണ്ട ജീവിതത്തെ
മരണശേഷവും
മുള്ളായ് മറ്റുള്ളവരുടെ കാലില്‍ തറപ്പിച്ചു.

കാടു കിടക്കേണ്ടിടത്തൊരു തരിശ് കിടന്നു.

തരിശില്‍ കാട്ടാളനല്ലോ കൂടാരം കെട്ടിക്കഴിയുന്നു.

1 അഭിപ്രായം:

  1. പ്രിയ ജയദേവന്‍ , ബ്ലോഗിലെ കവിതകള്‍ എല്ലാം വായിച്ചു. ഒരു വല്ലാത്ത ആസുരകാലത്താണ് നമ്മള്‍ ജീവിയ്ക്കുന്നത്. സത്യം വിളിച്ചുപറയുന്നവര്‍ ഏറെക്കുറെ ഒറ്റയ്ക്കൊറ്റക്കാണ് അതൊക്കെ വിളിച്ചു പറയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരും വഴി തിരിച്ചുവിടുന്നവരും സംഘടിതരുമാണ്. സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്നവുമുണ്ട്. തിരക്കിലാണ് നമ്മള്‍ കണ്ടത്. കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. നേര് തിരിച്ചറിഞ്ഞ് നേരിന്റെ ഭാഗത്ത് നില്‍ക്കുന്നവര്‍ ഒന്നിക്കാന്‍ സാധിച്ചെങ്കില്‍ നല്ലതായിരുന്നു. ഒറ്റപ്പെട്ടു പോകുന്നത്കൊണ്ടാണ് നേരിന്റെ ശബ്ദം ദുര്‍ബ്ബലമായിപ്പോകുന്നത്. വീണ്ടും കാണാമല്ലൊ എന്ന പ്രതീക്ഷയോടെ....



    kpsuku@gmail.com

    മറുപടിഇല്ലാതാക്കൂ