SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011 നവംബർ 8, ചൊവ്വാഴ്ച

അച്ഛന്‍

കല്ലുകളോടും മരങ്ങളോടും സംസാരിക്കും.

ഇതര ഇച്ഛകളെ കവച്ചുവച്ച് അവയുടെ ഹൃദയം ശ്വസിക്കും.

ഒന്നുകൊണ്ടും വിലക്കാനാവില്ല.

ഏതുവാക്കിലും ഏതു നോട്ടത്തിലും
ഒരു മരം , ഒരു പിടി മണ്ണ് സ്ഫുരിക്കും.

പൂവുകള്‍,ഇലകള്‍ , ദൃഢശാഖികള്‍
ചുറ്റിവരിഞ്ഞ മുല്ല , കായ്ഫലം-
ഇറങ്ങിപ്പോകുമ്പോള്‍
വേലിപ്പടര്‍പ്പില്‍ നിന്നൊരു വള്ളി
നിങ്ങളെ ചുറ്റിപ്പിടിക്കും.

മഴ , വെയില്‍ , മ‍‍ഞ്ഞ്
മണക്കും.

ധ്യാനം , അതിന്‍റെ ഉദാരത
തെളിനീര്‍ശുദ്ധി
തണല്‍ , താഴ്വരകളുടെ ഭാഷ
ഇവ അനുഭവിച്ചു തെളിയും

അച്ഛന്റെ നിഴലിലിരിക്കുമ്പോള്‍  സങ്കല്‍പ്പകാലം വരും.

3 അഭിപ്രായങ്ങൾ:

  1. മക്കളുടെ വീടിന്‍റെ ചുമരിലെ ഫ്രെയിമില്‍ തൂങ്ങുന്നുണ്ട് ചില അച്ഛന്മാര്‍.... പൊടിയും മാറാലയും പിടിച്ച് മൂലയിലെ ഫോട്ടോയില്‍ ഒതുങ്ങിയ ജന്മങ്ങള്‍..മക്കളുടെ വരവും കാത്ത് വൃദ്ധസദനത്തിന്‍റെ പടിപ്പുരയില്‍ കണ്ണും നട്ടിരിപ്പുണ്ട് അവര്‍... ഇതില്‍ നിന്നും വ്യത്യസ്തമായൊരു ചിന്തയ്ക്ക് പോലും അവസരമില്ലാത്ത ലോകത്ത്‌ ഈ കവിത വളരെ പ്രാധാന്യം അര്‍ഹിക്കുന്നു..

    മറുപടിഇല്ലാതാക്കൂ