SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

അറിവില്ലായ്മ

എനിക്കു നിന്നെക്കുറിച്ചെന്തറിയാം

നിനക്കെന്നെക്കുറിച്ചെന്തറിയാം

ഞാന്‍ അരയില്‍നിന്ന് കത്തിയൂരി നിന്നെ കുത്തുന്നു

ജീവന്‍ പോകുന്നതിന്‍മുമ്പ് നീയതൂരി എന്നെ കുത്തുന്നു

നിനക്കെന്നെക്കുറിച്ചെന്തറിയാം

എനിക്കു നിന്നെക്കുറിച്ചെന്തറിയാം

5 അഭിപ്രായങ്ങൾ:

  1. ഹഹഹ! എനിക്ക് ഒന്നും മനസിലായില്ല. എനിക്കു താങ്കളെക്കുറിച്ച് എന്തറിയാം? താങ്കൾക്ക് എന്നെക്കുറിച്ച് എന്തറിയാം?

    ചുമ്മാ പറഞ്ഞതാണു കേട്ടോ! കവിത കൊള്ളാം. അക്രമം ഒരു അരുതായ്മ മാത്രമല്ല, അറിവില്ലായ്മ കൂടിയാണ്.

    മറുപടിഇല്ലാതാക്കൂ
  2. ഇതൊക്കെ ഇന്നത്തെ ധര്‍മ്മമല്ലേ!

    മറുപടിഇല്ലാതാക്കൂ
  3. സാര്‍,മടുപ്പിക്കുന്ന മണം തളം കെട്ടി നില്‍ക്കുന്നു..ചുറ്റും നിറയുന്ന അന്തകാരത്തില്‍ ഞാനും അറിയാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ അത് എന്നെക്കുറിച്ചാണെന്ന്‍ മാത്രം..കോലാഹലങ്ങളില്‍ നഷ്ടപ്പെട്ടുപോയ ആര്‍ദ്ര ഹൃദയത്തെക്കുറിച്ചാണെന്ന്‍ മാത്രം..

    മറുപടിഇല്ലാതാക്കൂ
  4. ചിന്തയില്‍ അഗ്നി പടര്‍ത്തുന്ന വരികള്‍ ..... നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  5. തന്നെക്കൂറീച്ച് അറീയാത്തവര്‍ക്ക് ആരെക്കുറിച്ചും ഒന്നും അറീയീല്ല.

    മറുപടിഇല്ലാതാക്കൂ