SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

വെളിച്ചം

കവിയല്ല വലിയവന്‍

കാട്,കാട്ടാറ്
ഇല, പൂവ്
പച്ചനിറം
ഒച്ചകള്‍
അനക്കം
ഇവ വലിയവ

ഈ വഴി
അതിലെ കല്ലുകള്‍
കല്ലിന്റെ മൂര്‍ച്ഛകള്‍, മിനുപ്പ്

എതിരെ നടന്നു വരുന്ന മനുഷ്യന്‍
അവന്റെ വാക്ക്
അതിലെ സ്നേഹം,വെറുപ്പ്

ഉദയം, അസ്തമയം, കടല്‍

കുഞ്ഞിന്റെ ചിരി, കരച്ചില്‍

നെല്‍ച്ചെടി, അരിമണി
അടുപ്പ്, തീയ്

ഇവയിലഹം വെടിയുന്നേരമൊരു വെളിച്ചം ചിതറിവരുന്നു
ആ വെളിച്ചം വലിയവന്‍.

4 അഭിപ്രായങ്ങൾ:

  1. വെളിച്ചം തന്നെ എന്നും വലിയവന്‍ ..

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അഹം വെടിയാന്‍ ഇന്ദ്രിയങ്ങള്‍ ഇന്നും തേടുന്നു, ഉറവ വറ്റിയ വെളിച്ചത്തെ.... ഒന്ന് കരയാതെ ചിരിക്കാതെ ഉമ്മറ പടി വിട്ടിറങ്ങിയ ആത്മാവിനെ...

    മറുപടിഇല്ലാതാക്കൂ
  4. നിഴല്‍ ചാഞ്ഞുറങ്ങിയ നാട്ടുവഴികളില്‍ മറന്നുവച്ചതെല്ലാം കവിതയായ് ഓര്‍ത്തെടുക്കാന്‍, പ്രിയ അദ്ധ്യാപകന് എല്ലാവിധ ആശംസകളും...

    മറുപടിഇല്ലാതാക്കൂ