SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2013, നവംബർ 7, വ്യാഴാഴ്‌ച

പറിച്ചുനടല്‍

താങ്കള്‍ നിര്യാതനായ വിവരം
ചരമക്കോളത്തില്‍ വന്നതിന്റെ പിറ്റേന്ന്
ഞാന്‍ താങ്കളുടെ വീട്ടില്‍ വന്നിരുന്നുവല്ലോ.

പതിവുരീതിയില്‍
താങ്കളുടെ വാഴകള്‍ നമസ്കാരം പറഞ്ഞു.

പയര്‍ച്ചെടികളുടെ വള്ളികള്‍
നെറുകയില്‍ തൊട്ടു.

മഞ്ഞനിറം വന്നുതുടങ്ങിയ ഒരു മാമ്പഴം
മുന്നില്‍ വന്നു.

താങ്കളില്ല എന്ന്
ഒരാളും പറയാത്ത വിധം
എത്ര സമര്‍ത്ഥമായാണ്
ചെടികളിലേക്കും മരങ്ങളിലേക്കും
താങ്കള്‍ താങ്കളുടെ ജീവന്‍
പറിച്ചുനട്ടിരുന്നത് !

8 അഭിപ്രായങ്ങൾ:

  1. സമർത്ഥമായി കവിതയിലേക്ക് ജീവൻ പറിച്ചു നട്ടിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മരിക്കുന്നതേയില്ല ആരും!

    മറുപടിഇല്ലാതാക്കൂ
  3. ഇതു നന്നായിട്ടുണ്ട്..
    ഇതേ ആശയം
    ഒരു താളത്തിലൊന്നാക്കി നോക്കൂ...
    ശരിക്കും കവിതയാകും...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം ,ഹൃദയത്തില്‍ തൊടുന്നു ,വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണം കേട്ടോ

    മറുപടിഇല്ലാതാക്കൂ
  5. മരണത്തിലൂടെ ജനിക്കുന്നു,
    പ്രകൃതിയിലേക്ക് മനുഷ്യനും.!

    മറുപടിഇല്ലാതാക്കൂ
  6. വരികളിലേക്ക് കവിതയുടെ,ഭാവനയുടെ ജീവൻ പറിച്ചു നടുന്ന അതിമനോഹരമായ കാഴ്ച്ച!!

    ഒരുപാടിഷ്ടമായി.

    ശുഭാശംസകൾ ...

    മറുപടിഇല്ലാതാക്കൂ
  7. nalayile chila adayalappeduthalukal 90 vayassulla vridhane noki chirikkum.......... 45 vayassukaran jeevitham kond theertha vismayangale orth veruthe engilum sangadappedum.......... thante jeevithathil than adayalappeduthiya kunju karyangale vismarichukond oru neduveerppidal...............

    മറുപടിഇല്ലാതാക്കൂ