SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പുസ്തകം


താങ്കളെ വശീകരിക്കാനിട്ടതാണ്
ഓരോ തലക്കെട്ടുകളും.

താഴെ മായം കലര്‍ത്തിയ ജീവിതമായാലും
കുഴപ്പമില്ല എന്ന ചതി
കൃത്യമായി മനസ്സില്‍ സൂക്ഷിച്ച്.

താങ്കളെ ആകര്‍ഷിക്കാന്‍
കൊടുത്തതാണ്
പുറംചട്ടയിലെ മുലകളും കണങ്കാലുകളും.

ഉള്‍പേജുകളില്‍ ജീവിതത്തിന്റെ നനവില്ലെങ്കിലും
താങ്കള്‍ വാങ്ങിക്കുമെന്നുറപ്പിച്ച്.

ഒറ്റനോട്ടത്തില്‍ വലയില്‍വീഴ്ത്താന്‍ എഴുതിയതാണ്
പിന്‍ചട്ടയിലെ കുറിപ്പ്.

മറ്റേതോ വരികള്‍ക്ക് വേണ്ടി
എഴുതിയത് അല്‍പം മാറ്റി
വലയില്‍ വീഴും എന്ന് ഇടങ്കണ്ണിട്ട്.

3 അഭിപ്രായങ്ങൾ:

  1. താങ്കളെ വായിക്കുന്നു , എല്ലാം നല്ല കവിതകൾ ..സ്നേഹം

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത.....പറഞ്ഞതൊക്കെ സത്യം മാത്രം.....അതൊരു മാര്ക്കറ്റിംഗ് തന്ത്രമാണ്...പക്ഷേ അതു കൊണ്ട് മാത്രം ഒരു സൃഷ്ടി വായിക്കപ്പെടുമെന്ന നിഗമനത്തോട് യോജിപ്പില്ല...

    മറുപടിഇല്ലാതാക്കൂ
  3. വിപണിവാഴും കാലം.ഒരു കുഞ്ഞ് അക്ഷരം നുണഞ്ഞു തുടങ്ങുന്ന നഴ്സറി സ്ക്കൂൾ തൊട്ട്, അവൻ വളർന്ന് വലുതായി,അവസാനകാലത്ത് ഒരുപക്ഷേ എത്തിച്ചേർന്നേക്കാവുന്ന ആശുപത്രി വരെ ഇന്ന് പലതരം വിപണനതന്ത്രങ്ങളാണ് അവനു മേൽ പ്രയോഗിക്കുന്നത്.

    എന്നാലും പുസ്തകങ്ങളുടെ കാര്യത്തിൽ ഞാൻ അനുരാജിനോടും യോജിക്കുന്നു.


    നല്ല കവിത.


    ശുഭാശംസകൾ....


    മറുപടിഇല്ലാതാക്കൂ