SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

പുതിയ ആകാശം

മതിലുകള്‍ തകരും
ഭൂമിയുടെ പൂക്കളിലേക്കും ഇലകളിലേക്കും
ഇത്രനാളും നിലച്ച ഹൃദയം കടന്നുചെല്ലും.

അബോധത്തിന്റെ കൊത്തളങ്ങളില്‍ മാറാലകെട്ടിയ സര്‍ഗസ്വപ്നങ്ങള്‍
പുതിയ വെയില്‍തട്ടി പുറത്തു വരും

എഴുതാനൊരു നാരായമുണ്ടാകും
എഴുത്തോലയുണ്ടാകും
സ്വാസ്ഥ്യം മെഴുകിയ നിലത്തിരുന്ന്
സത്യം മുഴുവന്‍ വിളിച്ചുപറയാനൊരു ഭൂമിക കൈവരും

പിന്നെ ഭൂമി അതിന്റെ ആകാശത്തില്‍
മറ്റൊരാകാശം കണ്ട് തെളിഞ്ഞു നിവരും.
അതിന്റെ ഞരമ്പുകളിലത്രയും
നീതിയുടെ നിറം പടര്‍ന്ന് നിലാവു നിറയും.

1 അഭിപ്രായം:

  1. കൈകാലുകള്‍ ബന്ധിച്ചവന്റെ സ്വാതന്ത്ര്യവും
    മനസ്സ് രാഷ്ടീയ പാര്‍ടികള്‍ക്ക് പണയം
    വെച്ചവര്‍ക്കിടയില്‍ പടരുന്ന
    നീതി ബോധവും പുതിയ ആകാശത്തില്‍
    നിഴല്‍ വീഴ്ത്താതിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ