SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നിലനില്പിനെക്കുറിച്ച് ചില ചോദ്യങ്ങള്‍

മറവിമൂലം ഇല്ലാതാകുന്ന ഓര്‍മകളെക്കുറിച്ച് ആധിയുണ്ട്.

പ്രതികരിക്കാനാകാതെ നിശ്ചലമാകുന്ന നാക്കിനെക്കുറിച്ച് ആകുലതകളുണ്ട്.

വാക്കുകളിലെ തിരിച്ചറിയാനാവാത്ത മുള്ളുകളെക്കുറിച്ചും
വരള്‍ച്ചയിലേക്ക് നിറം പൊതിഞ്ഞൂതിവിടുന്ന
പ്രലോഭനങ്ങളെക്കുറിച്ചും ആശങ്കകളുണ്ട്.

അതിജീവനത്തിന്റെ രൂപപ്പെടാത്ത സൂത്രവാക്യങ്ങള്‍ക്കുവേണ്ടി
എത്രനാള്‍ കാത്തിരിക്കും ?

വിശപ്പിനെ എത്രനാള്‍ മറച്ചുപിടിക്കാനാകും ?

ഒന്നും സംഭവിച്ചിട്ടില്ലെന്ന് കുഞ്ഞുങ്ങളോട് എത്രനാള്‍ പറയും ?

1 അഭിപ്രായം:

  1. അനായാസേന നിത്യം
    ജയദേവ കാവ്യ ചിത്രം
    എഴുതുന്ന ബ്ളോഗിനല്പം
    ഇടവേള നല്ക വെക്കം....

    ഒരു നൂറു ശുഷ്ക പുഷ്പം
    വിരിയുന്ന വാടി വ്യർത്ഥം
    ഒരുനല്ല മലർ സുഗന്ധം
    ചൊരിയുന്നതെത്ര ഹൃദ്യം......

    മറുപടിഇല്ലാതാക്കൂ