SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011, ജൂലൈ 6, ബുധനാഴ്‌ച

മരം നട്ടു പോകുന്നവര്‍

ചിലരുണ്ട്.

ഒറ്റ മാത്രകൊണ്ട് 
ഒരു പ്രപഞ്ചത്തെ അറിയിക്കും.

ഒരിതളില്‍
ആദിസ്നേഹത്തെ തിരിച്ചറിയും.

വഴിവിട്ടൊഴുകുന്ന പുഴയുടെ ഗതി തിരിച്ചു വിടും.

അയുക്തികമായ ആകാശത്തെ ചിന്നഭിന്നമാക്കും.

അവരിലേക്കൊഴുകി വരും നദികള്‍,കരകള്‍

അവരൊരു മരം നട്ടു പോകും

എപ്പോഴും അതു മുളച്ചുനിവരും.

1 അഭിപ്രായം:

  1. ഭാഗ്യവാന്മാർ. അവർക്കത്രേ ഈ പ്രപഞ്ചത്തിലുള്ളതെല്ലാം. പക്ഷേ ഒരു വിത്തെങ്കിലുമുണ്ടോ അക്കൂട്ടരുടെ? മുളപ്പിക്കാനാണ് !

    മറുപടിഇല്ലാതാക്കൂ